Image

ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

Published on 02 June, 2012
ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു
ജോസ് കുമ്പിളുവേലില്‍ ലണ്ടന്‍: ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍ അറസ്റിലായ പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. പ്രതി കെരാന്‍ സ്റാപിള്‍ടണാണ് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. ബ്രിട്ടീഷ് സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അനൂജ് ബിദ്വെയെ വെടിവെച്ച് കൊലപ്പെടുത്തിയതായാണ് സ്റാപിള്‍ടണ്‍ സമ്മതിച്ചത്. എന്നാല്‍ പ്രതിയായ കെരാന്‍ സ്റാപ്ള്‍ടണ്‍ താന്‍ ചെയ്തതിനെ കൊലക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് കോടതിയില്‍ പറഞ്ഞത് വിമര്‍ശനത്തിനിടയാക്കി. താന്‍ ബോധപൂര്‍വ്വമായിരുന്നില്ല വെടിയുതിര്‍ത്തതെന്നും അതിനാല്‍ താന്‍ ചെയ്തത് കൊലക്കുറ്റമല്ലെന്നും ഇരുപത്തിയൊന്നുകാരനായ സ്റാപിള്‍ടണ്‍ മാഞ്ചസ്റര്‍ കോടതിയില്‍ ബോധിപ്പിക്കുകയായിരുന്നു. അനൂജിന്റെ മാതാപിതാക്കളും വാദം കേള്‍ക്കുന്നതിനായി എത്തിയിരുന്നു. 2011 ഡിസംബര്‍ 26നാണ് മാഞ്ചസ്ററില്‍ പൂന സ്വദേശിയായ അനൂജ് വെടിയേറ്റു മരിച്ചത്. അനൂജിന്റെ കൊലപാതകം ബ്രിട്ടനിലും ഇന്ത്യയിലും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വരെ കേസില്‍ ഇടപെട്ടിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോയ അനൂജിന് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി വെടിയുതിര്‍ത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക