Image

ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന് ജീവപര്യന്തം തടവ്

Published on 02 June, 2012
ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന് ജീവപര്യന്തം തടവ്
കയ്‌റോ: സര്‍ക്കാരിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന ജനകീയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 850 പേരെ വധിച്ച കേസില്‍ ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെ(84) കയ്‌റോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍ അഴമിതിക്കേസില്‍ മുബാക്കിനെ കോടതി വെറുതെവിട്ടു.

പത്തുമാസത്തെ വിചാരണയ്ക്കുശേഷമാണ് കോടതി മുബാറക്കിന് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച അറബ് പ്രക്ഷോഭത്തില്‍ അധികാരം നഷ്ടമായ ആദ്യ അറബ് നേതാവായ മുബാറക് സ്വന്തം നാട്ടിലെ ജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടുന്ന ആദ്യ അറബ് നേതാവുമാണ്.

30വര്‍ഷം നീണ്ട മുബാറക് ഭരണത്തിനെതിരെ കഴിഞ്ഞവര്‍ഷം ആരംഭിച്ച ജനകീയ പ്രക്ഷോഭത്തില്‍ 850 പേരാണ് കൊല്ലപ്പെട്ടത്. കേസില്‍ മുബാറക്കിന് വധശിക്ഷ ലഭിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ വിചാരണയ്ക്കിടെ സാക്ഷികളില്‍ പലരും കൂറുമാറിയത് മുബാറക്കിന്റെ ശിക്ഷ ജീവപര്യന്തമായി പരിമിതപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇരുമ്പഴിയിട്ട പ്രതിക്കൂട്ടില്‍ സ്‌ട്രെച്ചറില്‍ കിടന്നാണ് മുബാറക്ക് വിചാരണ നേരിട്ടത്. താന്‍ നിരപരാധിയാണെന്ന് എഴുതിനല്‍കിയതല്ലാതെ അദ്ദേഹം കോടതിയില്‍ പ്രതികരിച്ചതേയില്ല. വിധി രാജ്യാന്തരതലത്തില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക