Image

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അന്നാ ഹസാരെ

Published on 02 June, 2012
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അന്നാ ഹസാരെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അന്നാ ഹസാരെ വീണ്ടും രംഗത്ത്. കല്‍ക്കരിപ്പാട ക്രമക്കേട് സംബന്ധിച്ച ആരോപണത്തില്‍ സിബിഐ അന്വേഷണം കൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ ഹസാരെ തെറ്റു ചെയ്തിട്ടില്ലങ്കില്‍ പ്രധാനമന്ത്രി എന്തിനാണ് സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണത്തെയോ ജുഡീഷ്യല്‍ അന്വേഷണത്തെയോ ഭയക്കുന്നതെന്നും ചോദിച്ചു. പ്രധാനമന്ത്രി റിമോട് കണ്‍ട്രോള്‍ നേതാവാണെന്നും ഹസാരെ പരിഹസിച്ചു.

കല്‍ക്കരിപ്പാട ക്രമക്കേട് സംബന്ധിച്ച ആരോപണത്തില്‍ പ്രധാനമന്ത്രി പണം കൈപ്പറ്റിയതായി കരുതുന്നില്ലെങ്കിലും മറ്റാര്‍ക്കെങ്കിലും അതിന് അവസരമൊരുക്കിക്കൊടുത്തിട്ടുണ്ടാകാമെന്നും ഹസാരെ പറഞ്ഞു. അന്വേഷണം നടത്താതെ ഇക്കാര്യങ്ങള്‍ പുറത്തുവരില്ല. അതുകൊണ്ടാണ് വിഷയത്തില്‍ ആരുടെയും രാജി ആവശ്യപ്പെടാത്തത്. ആരുടെയൊക്കയോ റിമോട് കണ്‍ട്രോളിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നെതന്നിതനാലാണ് ഇതെല്ലാം സംഭവിച്ചതെന്നും ഹസാരെ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക