കണ്ണൂര്‍ : യൂത്ത് ലീഗ് പ്രവര്ത്തകന് പട്ടുവം
അരിയില്‍ അബ്ദുള്‍ ഷുക്കൂറിനെ വധിക്കാനുപയോഗിച്ചതെന്ന് കരുതുന്ന കഠാര
പോലീസ് കണെ്ടടുത്തു. കണ്ണൂര്‍ കണ്ണപുരത്തു നിന്നാണ് കഠാര കണെ്ടടുത്തത്.
പ്രതികളിലൊരാളായ കെ.വി.സജിത്തിന്റെ ബൈക്കിന്റെ ടൂള്‍ ബോക്സില്‍ നിന്നാണ്
കഠാര കണ്ടെടുത്തത്. കേസില്‍ 19 പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും
സഞ്ചരിച്ച വാഹനം അക്രമിക്കപ്പെട്ടതിനെത്തുടര്ന്നുണ്ടായ സംഘര്‍ഷത്തിലാണു
തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷററായിരുന്ന അബ്ദുള്‍ ഷുക്കൂര്‍ (21)
ഫെബ്രുവരി 20നു കണ്ണപുരം കീഴറയില്‍ കൊല്ലപ്പെട്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല