Image

ടി.പി.വധം: വിഎസിന്റേത് ധീരമായ നിലപാടെന്ന് ചെന്നിത്തല

Published on 02 June, 2012
ടി.പി.വധം: വിഎസിന്റേത് ധീരമായ നിലപാടെന്ന് ചെന്നിത്തല
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സ്വീകരിക്കുന്നത് ധീരമായ നിലപാടുകളാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ചന്ദ്രശേഖരന്റെ വീട്ടില്‍ വി.എസ് പോയതില്‍ തെറ്റില്ല. എന്നാല്‍, സിപിഎമ്മിലെ വിഭാഗീയതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.

എം.എം.മണി എവിടെയുണ്‌ടെന്ന് പറയുന്ന പിണറായി വിജയന്‍ കുഞ്ഞനന്തന്‍ എവിടെയുണ്‌ടെന്നും പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ടി.പി.വധവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്ന 21 പ്രതികളില്‍ 18 പേരും സി.പി.എം പ്രവര്‍ത്തകരാണെന്നും ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക