Image

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം സൈന്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമെന്ന് ധോണി

Published on 02 June, 2012
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം സൈന്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമെന്ന് ധോണി
പൂഞ്ച്: ക്രിക്കറ്റ് ജീവിതത്തിനു ശേഷം സൈന്യത്തില്‍ സേവനമനുഷ്ഠിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. ജമ്മുവിലെ പൂഞ്ചില്‍ പാക് അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു കഴിഞ്ഞവര്‍ഷം ലഫ.് കേണല്‍ ബഹുമതി ലഭിച്ച ധോണി.

തനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് ക്രിക്കറ്റാണെന്നു ധോണി പറഞ്ഞു. ക്രിക്കറ്റാണ് തന്നെ ഇവിടെ എത്തിച്ചത്. അതിനാല്‍ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച ശേഷം മാത്രമേ സൈനിക സേവനം ആരംഭിക്കൂ. കഴിയുന്നത്ര കാലം ക്രിക്കറ്റില്‍ തുടണമെന്നാണ് ആഗ്രഹമെന്നും ധോണി പറഞ്ഞു.

പൂഞ്ചിലെ സന്ദര്‍ശനശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലും ഉദംപൂരിലെ നോര്‍തേണ്‍ കമാന്‍ഡ് ആസ്ഥാനവും ധോണി സന്ദര്‍ശിക്കും. ഞായറാഴ്ച ശ്രീനഗറിലേക്കു പോകുന്ന ധോണി ബാരാമുള്ളയിലെ ഷൗക്കത്ത് അലി സ്റ്റേഡിയത്തില്‍ നടക്കുന്ന കാഷ്മീര്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ കാണാന്‍ എത്തും. കഴിഞ്ഞ വര്‍ഷം സൈന്യത്തിന്റെ പാരച്യൂട്ട് റെജിമെന്റാണ് ധോണിയ്ക്ക് ലഫ്. കേണല്‍ സ്ഥാനം നല്‍കി ആദരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക