Image

ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ട്‌ മണിയുടെ വീട്ടിലും ഓഫീസിലും നോട്ടീസ്‌

Published on 02 June, 2012
ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ട്‌ മണിയുടെ വീട്ടിലും ഓഫീസിലും നോട്ടീസ്‌
തൊടുപുഴ: സിപിഎം വര്‍ഗ്ഗ ശത്രുക്കളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്ന്‌ പരാമര്‍ശത്തിന്റെ പേരില്‍ ചോദ്യംചെയ്യാന്‍ ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വീട്ടിലും ഓഫീസിലും നോട്ടീസ്‌ പതിപ്പിച്ചു. ബുധനാഴ്‌ച രാവിലെ ചോദ്യം ചെയ്യലിനായി തൊടുപുഴ ഡി.വൈ.എസ്‌.പി ഓഫീസില്‍ ഹാജരാവണം എന്നാവശ്യപ്പെട്ട്‌ പ്രത്യേക അന്വേഷണസംഘം നോട്ടീസ്‌ പതിച്ചിരിക്കുന്നത്‌.ഇന്നലെ ദൂതന്‍ വഴി മണിക്ക്‌ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസിനോട്‌ പ്രതികരിക്കാത്തതിനെത്തുടര്‍ന്നാണ്‌ വീട്ടിലും പാര്‍ട്ടി ഓഫീസിലും നോട്ടീസ്‌ പതിച്ചിരിക്കുന്നത്‌.

എന്നാല്‍ എം.എം മണിയുടെ വീട്ടിലും പാര്‍ട്ടി ഓഫീസിലും നോട്ടീസ്‌ പതിച്ചത്‌ തെറ്റായ നടപടിയാണെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക