Image

മെല്‍ബണിലെ മലയാളികളുടെ മരണം: യുവതി മക്കളെ കൊലപ്പെടിത്തിയശേഷം അത്മഹത്യ ചെയ്‌തതെന്ന്‌ സംശയം

Published on 02 June, 2012
മെല്‍ബണിലെ മലയാളികളുടെ മരണം: യുവതി മക്കളെ കൊലപ്പെടിത്തിയശേഷം അത്മഹത്യ ചെയ്‌തതെന്ന്‌ സംശയം
ക്ലെയിറ്റണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള ക്ലെയിറ്റനില്‍ കഴിഞ്ഞ ദിവസം വീട്‌ കത്തി കൊല്ലപ്പെട്ടവരുടെ മരണത്തില്‍ ദൂരൂഹത തുടരുന്നു. യുവതി മക്കളെ കൊലപ്പെടിത്തിയശേഷം അത്മഹത്യ ചെയ്‌തതെന്ന്‌ സംശയം ബലപ്പെട്ടു. അപകടം നടന്ന വീടിനിടുത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറില്‍ നിന്ന്‌ ഒരു കുറിപ്പ്‌ കണ്ടെടുത്തതായി പോലീസ്‌ അറിയിച്ചു. എന്നാല്‍ കുറിപ്പിലെ ഉള്ളടക്കം വെളിപ്പെടുത്താന്‍ പോലീസ്‌ തയാറായില്ല.

മൃതദേഹങ്ങള്‍ വീട്ടിന്റെ പുറകിലത്തെ മുറിയില്‍ നിന്നാണ്‌ കണ്ടെത്തിയത്‌. ഇവരുടെ ഫോണുകോളുകളും പോലീസ്‌ പരിശോധിക്കുകയാണ്‌. കൂടാതെ നാട്ടിലുള്ള ബന്ധുക്കളുമായും ബന്ധപ്പെടുന്നുണ്ട്‌.

മുണ്ടക്കയം മുപ്പത്തൊന്നാംമൈല്‍ മനയില്‍ വീട്ടില്‍ ജോര്‍ജ്‌ ഫിലിപ്പിന്റെ ഭാര്യ അനിത ജോര്‍ജ്‌ (37), മക്കളായ ഫിലിപ്പ്‌ ജോര്‍ജ്‌ (10), മാത്യു ജോര്‍ജ്‌ (6) എന്നിവരാണ്‌ മരിച്ചത്‌.

ജോര്‍ജ്‌ ഫിലിപ്പ്‌ മെല്‍ബണില്‍ ഐ.ടി. കണ്‍സള്‍ട്ടന്റാണ്‌. കാനഡയിലായിരുന്ന കുടുംബം പത്തുവര്‍ഷം മുമ്പാണ്‌ മെല്‍ബണിലേക്ക്‌ മാറിയത്‌. കുട്ടികള്‍ ക്ലെയിന്‍ടണ്‍ സൗത്ത്‌ സെന്‍റ്‌ പീറ്റേഴ്‌സ്‌ സ്‌കൂള്‍വിദ്യാര്‍ഥികളാണ്‌. വെള്ളിയാഴ്‌ച രാവിലെ ആറരയ്‌ക്കാണ്‌ നാട്ടില്‍ അപകടവിവരം അറിഞ്ഞത്‌. രാവിലെ നാലരയ്‌ക്കാണ്‌ ജോര്‍ജ്‌ അവിടേക്ക്‌ വിമാനം കയറിയത്‌. മൂന്നുവര്‍ഷം മുമ്പാണ്‌ ജോര്‍ജും അനിതയും മക്കളും നാട്ടില്‍വന്നുപോയത്‌.
മൃതദേഹങ്ങള്‍ മെല്‍ബണി ല്‍ സംസ്‌കരിക്കും. ക്ലെയ്റ്റണ്‍ കാത്തലിക് സെമിത്തേരിയില്‍ സംസ്‌കരിക്കാനാണു തീരുമാനം.

അനിതയുടെ പിതാവു ജോസഫും ബന്ധുക്കളും ഇന്നു മെല്‍ബണില്‍ എത്തും. ഇവരുടെ അഭിപ്രായം കൂടി ആരാഞ്ഞതിനുശേഷമേ സംസ്‌കാരസമയത്തെക്കുറിച്ച് അവസാന തീരുമാനമെടുക്കുകയുള്ളു. അനിതയുടെ ഭര്‍ത്താവ് ജോര്‍ജ് ഫിലിപ്പ് ഇന്നലെ രാവിലെ മെല്‍ബണില്‍ എത്തി.

പരേതരുടെ ആത്മശാന്തിക്കായി ഇന്നു മെല്‍ബണിലെ ക്ലെയ്റ്റണില്‍ കുര്‍ബാനയും പ്രാര്‍ത്ഥനാ ശുശ്രൂഷ കളും നടത്തുമെന്നു സീറോ മല ബാര്‍ സഭാ കോ-ഓര്‍ഡിനേറ്റര്‍ ഫാ. പീറ്റര്‍ കാവുംപുറം പറഞ്ഞു.

ജോര്‍ജ് ഫിലിപ്പുമായി വിക്ടോറിയ പോലീസ് ഇന്നലെ രാവിലെ കുടുംബകാര്യങ്ങള്‍ സംസാരിച്ചു. വീടിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന കാറില്‍ നിന്നു കണെ്ടടുത്ത കത്തിന്റെ ഉള്ളടക്കം പോലീസ് വ്യക്തമാക്കിയിട്ടില്ല. വീടും മുറ്റവും പോലീസ് കാവലിലാണ്. അടുക്കളയോടു ചേര്‍ന്ന ഭാഗത്തു നിന്നാണു തീപടര്‍ന്നതെന്നും ഇന്ധനം ഉപയോഗിച്ചാണു തീ പടര്‍ത്തിയതെന്നും സ്ഥിരീകരിച്ചതായി അറിയുന്നു.

മെല്‍ബണിലെ മലയാളികളുടെ മരണം: യുവതി മക്കളെ കൊലപ്പെടിത്തിയശേഷം അത്മഹത്യ ചെയ്‌തതെന്ന്‌ സംശയംമെല്‍ബണിലെ മലയാളികളുടെ മരണം: യുവതി മക്കളെ കൊലപ്പെടിത്തിയശേഷം അത്മഹത്യ ചെയ്‌തതെന്ന്‌ സംശയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക