Image

ഉണ്ണിത്താന്‍ വധശ്രമം: ഡിഐജി ശ്രീജിത്തിനെതിരേ വീണ്ടും മൊഴി

Published on 02 June, 2012
ഉണ്ണിത്താന്‍ വധശ്രമം: ഡിഐജി ശ്രീജിത്തിനെതിരേ വീണ്ടും മൊഴി
കൊച്ചി: മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണിത്താന്‍ വധശ്രമക്കേസിലെ ചില പ്രതികളെ രക്ഷിക്കാന്‍ ഡിഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്നു മൊഴി. കേസില്‍ പ്രതിയായ ഡിവൈഎസ്പി സന്തോഷ് എന്‍. നായരാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ കുറ്റം ഏല്‍ക്കണമെന്നു ഡിഐജി ആവശ്യപ്പെട്ടുവെന്നാണ് മൊഴി. ഡിഐജിയുടെ നേതൃത്വത്തില്‍ തന്നെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചുവെന്ന് ആരോപിച്ചാണു സന്തോഷ്. എന്‍. നായര്‍ കോടതിയെ സമീപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക