Image

കൊച്ചിയില്‍ എക്‌സൈസ് വാഹനത്തിന് നേരെ വെടിവെയ്പ്പ്

Published on 02 June, 2012
കൊച്ചിയില്‍ എക്‌സൈസ് വാഹനത്തിന് നേരെ വെടിവെയ്പ്പ്
കൊച്ചി: കൊച്ചിയില്‍ എക്‌സൈസ് വാഹനത്തിന് നേരെ അജ്ഞാത സംഘം വെടിവെച്ചു. ആലുവ കോടതിയില്‍ നിന്നും മടങ്ങുമ്പോള്‍ കണ്‌ടെയ്‌നര്‍ റോഡില്‍ വെച്ചാണ് ആക്രമണമുണ്ടായത്. വെടിവെയ്പ്പില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. 

കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്‍ നിന്നും പിടിച്ച സ്പിരിറ്റിന്റെ സാമ്പിളുമായി കോടതിയില്‍ നിന്നും മടങ്ങുമ്പോഴായിരുന്നു സംഭവം. എക്‌സൈസ് റവന്യൂ ഓഫീസര്‍ മുഹമ്മദ് ഫസൂദും ഗാര്‍ഡും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. എതിരേ വന്ന സ്‌കോര്‍പ്പിയോ കാറില്‍ നിന്നാണ് വെടിവെയ്പ്പുണ്ടായതെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക