Image

ഫ്രഞ്ച് ഓപ്പണ്‍: പെയ്‌സ് സംഖ്യം പുറത്ത്

Published on 02 June, 2012
ഫ്രഞ്ച് ഓപ്പണ്‍: പെയ്‌സ് സംഖ്യം പുറത്ത്
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി. പുരുഷ ഡബിള്‍സില്‍ പെയ്‌സ് സംഖ്യം രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. ഏഴാം സീഡ് പെയ്‌സ് ഓസ്ട്രിയന്‍ താരം അലക്‌സാണ്ടര്‍ പെയാ സംഖ്യം മിഖായേല്‍ എല്‍ഗിന്‍ (റഷ്യ)- ഡെനിസ് ഇസ്റ്റോമിന്‍ (ഉസ്ബക്കിസ്ഥാന്‍) സംഖ്യത്തോടാണ് അടിയറവ് പറഞ്ഞത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍: 4-6, 1-6. 

നേരത്തെ പുരുഷ വിഭാഗം ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യന്‍ ജോഡിയായ മഹേഷ് ഭൂപതി- രോഹന്‍ ബൊപ്പണ്ണ സംഖ്യം തോറ്റ് പുറത്തായിരുന്നു. ഇനി മിക്‌സഡ് ഡബിള്‍സിലാണ് ഇന്ത്യന്‍ പ്രതീക്ഷ നിലനില്‍ക്കുന്നത്. മിക്‌സഡ് ഡബിള്‍സില്‍ പെയ്‌സ് എലേന വെസ്‌നിനയ്‌ക്കൊപ്പവും ഭൂപതി സാനിയ മിര്‍സയ്‌ക്കൊപ്പവുമാണ് കളത്തിലിറങ്ങുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക