Image

ജഗനെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

Published on 02 June, 2012
ജഗനെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു
ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെ അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ ആന്ധ്ര ഹൈക്കോടതി ഉത്തരവ്. ഇതനുസരിച്ചു ഞായറാഴ്ച രാവിലെ മുതല്‍ ജഗനെ സിബിഐ കസ്റ്റഡിയില്‍ വാങ്ങും. 

ഇന്നലെ ജഗന്റെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ സിബിഐ കോടതി തളളിയിരുന്നു. 12-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നതിനു ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. നേരത്തേ, കേസില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പു കമ്മിഷനും വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണു ജഗന്‍ ഹൈക്കോടതിയെ സമീപിച്ചത്. ജൂണ്‍ 11-നാണ് ജഗന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക