Image

മണിയുടെ പ്രസംഗം നിയമവാഴ്‌ചയോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി

Published on 03 June, 2012
മണിയുടെ പ്രസംഗം നിയമവാഴ്‌ചയോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി
കൊച്ചി: പാര്‍ട്ടി പ്രതിയോഗികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്ന വിവാദ പ്രസംഗം നടത്തിയ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ പ്രസംഗം നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്‌. മണിക്കെതിരെ കേസെടുത്തില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തുമായിരുന്നുവെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഒരു പ്രധാനപ്പെട്ട പാര്‍ട്ടിയുടെ നേതാവ്‌ ഞങ്ങള്‍ കൊന്നിട്ടുണ്ട്‌ , കൊല്ലിച്ചിട്ടുണ്ട്‌ എന്ന്‌ പറഞ്ഞിട്ട്‌ അതിനെതിരെ നടപടിയെടുക്കുന്നില്ലെങ്കില്‍ ഇവിടെ ഒരു സര്‍ക്കാര്‍ എന്തിനാണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക