Image

യുവാവിനെ മര്‍ദ്ദിച്ച സംഭവം: പ്രതികള്‍ക്കായി ലുക്കൗട്ട്‌ നോട്ടീസ്‌

Published on 03 June, 2012
യുവാവിനെ മര്‍ദ്ദിച്ച സംഭവം: പ്രതികള്‍ക്കായി ലുക്കൗട്ട്‌ നോട്ടീസ്‌
കായംകുളം: കായംകുളത്ത്‌ സദാചാര പോലീസ്‌ ചമഞ്ഞ്‌ യുവാവിനുനേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികളെ കണ്‌ടെത്താന്‍ പോലീസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. യുവാവിനെ മര്‍ദ്ദിച്ച ആഷിക്‌, ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ്‌ ഇന്നു രാവിലെ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌.

വിമാനത്താവളങ്ങളില്‍ പതിക്കാനാണ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ്‌ കേസെടുത്തിരിക്കുന്നത്‌. ഇവര്‍ വിദേശത്തേക്ക്‌ കടക്കാന്‍ സാധ്യയുള്ളതിനാലാണ്‌ വിമാനത്താവളങ്ങളില്‍ നോട്ടീസ്‌ പതിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക