Image

മല്ലപ്പള്ളിയില്‍ കടകള്‍ കത്തിനശിച്ചു

Published on 03 June, 2012
മല്ലപ്പള്ളിയില്‍ കടകള്‍ കത്തിനശിച്ചു
മല്ലപ്പള്ളി: പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് കടകള്‍ പൂര്‍ണമായും രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചു. പൊലീസ് എയ്ഡ്പോസ്റ്റിന് പിറകിലുള്ള വാടകക്കാരായ പായിപ്പാട് വെള്ളാപ്പള്ളി സുരേന്ദ്രന്‍െറ ഉടമസ്ഥതയിലുള്ള തയ്യല്‍ക്കടയും ആനിക്കാട് കിഴക്കേക്കര കോശിയുടെ (കുഞ്ഞുമോന്‍) ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് -സ്റ്റേഷനറി കടയുമാണ് പൂര്‍ണമായും നശിച്ചത്.
തൊട്ടടുത്ത കോട്ടയം സ്വദേശിയുടെ വെല്‍ടെയ് എന്ന തയ്യല്‍ക്കടയും മല്ലപ്പള്ളി സ്വദേശി ശശിയുടെ പച്ചക്കറിക്കടക്കും ഭാഗികമായി തീപിടിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക