Image

മഹാശ്വേതാ ദേവിക്ക് സി.പി.എം സെക്രട്ടറി പിണറായി വിജയന്റെ മറുപടി

Published on 03 June, 2012
മഹാശ്വേതാ ദേവിക്ക് സി.പി.എം സെക്രട്ടറി പിണറായി വിജയന്റെ മറുപടി

തിരുവനന്തപുരം: മഹാശ്വേതാ ദേവിക്ക് സി.പി.എം സെക്രട്ടറി പിണറായി വിജയന്റെ മറുപടി . സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയെ ന്യായീകരിക്കും വിധമാണ് കത്ത്. തന്റെ വീട് രമ്യഹര്‍മമാണെന്ന മഹാശ്വേതാദേവിയുടെ പരാമര്‍ശത്തെയും പിണറായി ചോദ്യം ചെയ്യുന്നു.

നാട്ടിന്‍പുറത്ത് പണിയെടുത്തും പാര്‍ടി കെട്ടിപ്പടുത്തും നേതൃത്വത്തിലേക്ക് വളര്‍ന്നുവന്നയാളാണ് മണി. നാഗരിക പരിഷ്കാരങ്ങളോ തേച്ചു വെടിപ്പാക്കിയ ഭാഷയോ ഒന്നും അദ്ദഹേത്തിന് അതുകൊണ്ടുതന്നെ ഉണ്ടാവില്ല. ഗ്രാമീണമായ ഒരു 'നേരേ വാ നേരേ പോ' രീതിയുണ്ടാവാം. ഗോത്രമേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള നിങ്ങള്‍ക്ക് ആ ഗ്രാമീണതയും തൊഴിലാളി സഹജമായ ആത്മാര്‍ത്ഥതയും മനസ്സിലാവേണ്ടതാണ്. മണിയുടെ വാക്കുകളെ എതിര്‍ക്കാം പക്ഷേ അദ്ദേഹത്തിന്റെ പ്രാകൃത രൂപത്തെ അധിക്ഷേപിക്കരുത്- പിണറായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക