Image

അന്തിമ ലക്ഷ്യം നാവികരെ ഇറ്റലിയിലെത്തിക്കുക: ഇറ്റാലിയന്‍ പ്രധാനമന്ത്രി

Published on 03 June, 2012
അന്തിമ ലക്ഷ്യം നാവികരെ ഇറ്റലിയിലെത്തിക്കുക: ഇറ്റാലിയന്‍ പ്രധാനമന്ത്രി
റോം: രണ്ടു മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച കേസില്‍ ജാമ്യം ലഭിച്ച നാവികരെ ഇറ്റലിയിലെത്തിക്കുകയാണ്‌ അന്തിമ ലക്ഷ്യമെന്ന്‌ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി പറഞ്ഞു.
ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്‌. നാവികരെ ഇറ്റലിയിലേക്ക്‌ തിരിച്ചു കൊണ്ടുവരികയാണ്‌ സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വ്യവസ്ഥകളോടെയെങ്കിലും ജാമ്യം ലഭിച്ചതില്‍ സര്‍ക്കാരിന്‌ സംതൃപ്‌തിയുണ്ട്‌. ഇതിനുവേണ്ടി നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. തടവില്‍ കഴിഞ്ഞ നാവികരായ ലെസ്‌തോറെ മാസി മിലിയാനൊ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ക്ക്‌ മെയ്‌ 30 നാണ്‌ കോടതി ജാമ്യം അനുവദിച്ചത്‌. ജാമ്യം ലഭിച്ച നാവികര്‍ എറണാകുളത്തുനിന്നും പത്തു കിലോമീറ്റര്‍ ചുറ്റവില്‍ ഉണ്ടാകണമെന്നും പോലീസ്‌ കമ്മീഷണര്‍ ഓഫീസില്‍ എല്ലാദിവസവും ഒപ്പിടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക