Image

കരുണാനിധിക്ക് 89-ാം പിറന്നാള്‍

Published on 03 June, 2012
കരുണാനിധിക്ക് 89-ാം പിറന്നാള്‍
ചെന്നൈ: കലൈഞ്ജര്‍ കരുണാനിധിയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍. നിയമസഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ആഘോഷം കരുണാനിധി വേണെ്ടന്നു വച്ചിരുന്നു. എന്നാല്‍ ടു ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മകള്‍ കനിമൊഴി ജയിലഴിക്കുള്ളിലായതും കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ആഘോഷത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു.ഇത്തവണ കനിമൊഴിയും കരുണാനിധിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.

രാവിലെ ഡിഎംകെ സ്ഥാപകന്‍ സി.എന്‍. അണ്ണാദുരൈയുടെയും ഇ.വി. രാമസ്വാമിയുടെയും സ്മൃതി മണ്ഡപങ്ങളില്‍ കരുണാനിധി പുഷ്പാര്‍ച്ചന നടത്തും. വൈകിട്ടു കെ.കെ നഗറില്‍ പൊതു പരിപാടിയില്‍ കരുണാനിധി പങ്കെടുക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെ പോലെ കരുണാനിധി അണ്ണാ അറിവാലയത്തില്‍ അണികളെ കാണുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം ഡിഎംകെ സംഘടിപ്പിച്ച യോഗത്തില്‍ യുപിഎ സര്‍ക്കാരിനു പിന്തുണ പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ മടിക്കില്ലെന്നു കരുണാനിധി പറയുകയും പിന്നീടു തിരുത്തുകയും ചെയ്തിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണു കരുണാനിധിയുടെ പിറന്നാള്‍ ആഘോഷമെന്ന പ്രത്യേകതയുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക