Image

പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് കരുതുന്നില്ലെന്ന് രാംദേവ്

Published on 03 June, 2012
പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് കരുതുന്നില്ലെന്ന് രാംദേവ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് കരുതുന്നില്ലെന്ന് യോഗാ ഗുരു ബാബാ രാംദേവ്. എന്നാല്‍ മറ്റു മന്ത്രിമാര്‍ അഴമിതിക്കാരല്ലെന്ന് ബോധ്യപ്പെടുത്തേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയാണെന്നും രാംദേവ് പറഞ്ഞു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ബാബാ രാംദേവും അന്നാ ഹസാരെയും ചേര്‍ന്ന് ഡല്‍ഹിയില്‍ നടത്തുന്ന ഏകദിന ഉപവാസ സമരത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയിലെ ജന്ദര്‍മന്ദിറിലാണ് ഉപവാസം. രാംലീലാ മൈതാനിയില്‍ രാംദേവ് നടത്തിയ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ വാര്‍ഷികദിനത്തിലാണ് ഉപവാസം ആചരിക്കുന്നത്. ഇരുവരും രാജ്ഘട്ടിലെത്തി പ്രാര്‍ത്ഥിച്ചശേഷമാണ് ഉപവാസം തുടങ്ങിയത്. രണ്ടായിരത്തോളം പേര്‍ ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക