Image

ടി.പി. പീതാംബരന്‍ മാസ്റ്റര്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ്

Published on 03 June, 2012
ടി.പി. പീതാംബരന്‍ മാസ്റ്റര്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ്
കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റായി ടി.പി. പീതാംബരന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. സമവായ ചര്‍ച്ചകളെ തുടര്‍ന്നാണ് അധ്യക്ഷ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പ് ഒഴിവായത്. എ.കെ. ശശീന്ദ്രന്‍ എംഎല്‍എയും തോമസ് ചാണ്ടി എംഎല്‍എയും പ്രസിഡന്റ്് സ്ഥാനത്തേക്കു മത്സരിച്ചേക്കുമെന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഉഴവൂര്‍ വിജയന്‍, മാമന്‍ ഐപ്പ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും ട്രഷററായി മാണി.സി. കാപ്പനെയും തെരഞ്ഞെടുത്തിട്ടുണ്ട്. അതേസമയം വൈസ് പ്രസിഡന്റ്് സ്ഥാനത്തേക്ക് ഉഴവൂര്‍ വിജയന്‍, മാമന്‍ ഐപ്പ് എന്നിവരുടെ പേരുകള്‍ നിര്‍ദേശിച്ചപ്പോള്‍ ഒരു വിഭാഗം ബഹളം വച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക