Image

സഞ്ജു.വി.സാംസണ്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍

Published on 03 June, 2012
സഞ്ജു.വി.സാംസണ്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍
കൊച്ചി: കേരള രഞ്ജി താരം സഞ്ജു.വി.സാംസണെ അണ്ടര്‍ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുത്തു. ഐപിഎല്ലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളിക്കാരനാണ് വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ സഞ്ജു.വി.സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്യാംപിലേക്ക് തെരഞ്ഞെടുത്തത്..അണ്ടര്‍19 ലോകകപ്പിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമിലും സഞ്ജു നേരത്തെ ഇടം നേടിയിരുന്നു. 

കഴിഞ്ഞ സീസണിലാണ് രഞ്ജി ട്രോഫിയില്‍ സഞ്ജു കേരളത്തിനായി അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് വിവിധ തലങ്ങളില്‍ സഞ്ജു ആയിരത്തിലേറെ റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. 

കഴിഞ്ഞ സീസണില്‍ കുച്ച് ബിഹാര്‍ ട്രോഫിക്കായുള്ള അണ്ടര്‍-19 എലൈറ്റ് ഗ്രൂപ്പ് മത്സരത്തില്‍ മധ്യപ്രദേശിനെതിരെ ഇരട്ടസെഞ്ച്വറി നേടിയ സഞ്ജു നാലു മത്സരങ്ങളില്‍ നിന്ന് 430 റണ്‍സ് അടിച്ചുകൂയിരുന്നു. അണ്ടര്‍-16, അണ്ടര്‍-13 വിഭാഗങ്ങളിലും കേരളത്തിനുവേണ്ടി സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക