Image

മണിക്കെതിരേ നടപടിയുണ്ടാകുമെന്ന് പിണറായി

Published on 03 June, 2012
മണിക്കെതിരേ നടപടിയുണ്ടാകുമെന്ന് പിണറായി
തിരുവനന്തപുരം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരേ യുക്തമായ നടപടിയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടി തെക്കന്‍ മേഖല റിപ്പോര്‍ട്ടിംഗിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

മണിയുടെ പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യും. മണിക്കെതിരേ പോലീസ് എടുത്ത നടപടി നിയമവിരുദ്ധമാണ്. മണിയുടെ പ്രസംഗം നയപരമായ വിഷയമാണെങ്കിലും ക്രിമിനല്‍ കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു. 

ടി.പി.ചന്ദ്രശേഖരന്‍ വധവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. ഇപ്പോള്‍ പിടിയിലായിരിക്കുന്ന നേതാക്കള്‍ക്ക് സംഭവവുമായി ബന്ധമുണ്‌ടെങ്കില്‍ നടപടി സ്വീകരിക്കും. അടിയന്തരാവസ്ഥ കാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പോലീസ് പെരുമാറുന്നത്. മര്‍ദ്ദിക്കുന്ന പോലീസുകാരുടെ പേര് പുറത്തു പറയുന്നതില്‍ തെറ്റില്ല. മാധ്യമങ്ങള്‍ക്കെതിരേ കോടതിയെ സമീപിച്ച നടപടിയില്‍ തെറ്റായി ഒന്നുമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക