Image

ഒഞ്ചിയം യോഗം: യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയി

Published on 03 June, 2012
ഒഞ്ചിയം യോഗം: യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയി
കോഴിക്കോട്: ഒഞ്ചിയം പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ആര്‍ഡിഒ വിളിച്ച യോഗത്തില്‍ നിന്നും യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയി. യോഗത്തില്‍ സിപിഎമ്മിന്റെയും ആര്‍എംപിയുടെയും നേതാക്കള്‍ എത്താത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. 

കേരളം മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണിതെന്നും അതിനാല്‍ സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് യോഗം തീരുമാനിച്ചിരുന്നത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യത്തെ തുടര്‍ന്ന് യോഗം ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക