Image

നൈജീരിയയില്‍ വിമാനം തകര്‍ന്ന് 153 മരണം

Published on 03 June, 2012
നൈജീരിയയില്‍ വിമാനം തകര്‍ന്ന് 153 മരണം
ലാഗോസ്: നൈജീരിയയിലെ ലാഗോസില്‍ വിമാനം ഇരുനില കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്ന് വീണ് 153 പേര്‍ മരിച്ചു. വിമാനത്തില്‍ 147 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജനവാസ കേന്ദ്രത്തിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. അതിനാല്‍ മരണസംഖ്യം ഇനിയും ഉയര്‍ന്നേക്കും. 

ലാഗോസില്‍ നിന്നും അബൂജയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകര്‍ന്ന് വീണത്. ലാഗോസില്‍ നിന്നും പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നു വീണു. വൈദ്യുതി കമ്പിയില്‍ തട്ടിയ വിമാനം കെട്ടിടത്തിന് മുകളില്‍ പതിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക