Image

ഫ്രഞ്ച് ഓപ്പണ്‍: ഭൂപതി - സാനിയ സഖ്യം ക്വാര്‍ട്ടറില്‍

Published on 03 June, 2012
ഫ്രഞ്ച് ഓപ്പണ്‍: ഭൂപതി - സാനിയ സഖ്യം ക്വാര്‍ട്ടറില്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി- സാനിയ മിര്‍സ സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. സീഡ് ചെയ്യപ്പെടാത്ത ഫ്രാന്‍സിന്റെ വിര്‍ജീനി റസാനോ- നിക്കോളാസ് ഡെവിള്‍ഡര്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. സ്കോര്‍: 7-6, 6-3. ഒരു മണിക്കൂറും 20 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിലൂടെയാണ് ഏഴാം സീഡായ ഇന്ത്യന്‍ സഖ്യം ഫ്രഞ്ച് കൂട്ടുകെട്ടിനെ കീഴക്കിയത്. ക്വാര്‍ട്ടറില്‍ രണ്ടാം സീഡായ അമേരിക്കയുടെ മൈക്ക് ബ്രയാന്‍ - ചെക്ക് റിപ്പബ്ളിക്കിന്റെ വിറ്റാ പെഷ്ചെ സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തിന്റെ എതിരാളികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക