Image

സച്ചിന്റെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്നാ ഹസാരെ

Published on 03 June, 2012
സച്ചിന്റെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്നാ ഹസാരെ
നോയിഡ: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ശക്തമായ ലോക്പാല്‍ വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് അന്നാ ഹസാരെ. അഴിമതിക്കെതിരേ പാര്‍ലമെന്റിന് പുറത്ത് തന്റെ സംഘം ശബ്ദമുയര്‍ത്തുന്നതുപോലെ പാര്‍ലമെന്റിനകത്ത് സച്ചിനും ശബ്ദമുയര്‍ത്തുമെന്നാണ് കരുതുന്നതെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. സച്ചിന്റെ രാജ്യസഭാംഗത്വം സ്വാഗതം ചെയ്യുന്നതായും സച്ചിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം സച്ചിനില്‍ നിന്ന് പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് തന്റെ കണക്കുകൂട്ടലെന്ന് ഹസാരെ സംഘാംഗമായ സന്തോഷ് ഹെഗ്ഡെ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക