Image

വി.എസ് ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചത് അറിഞ്ഞില്ലെന്ന് കോഴിക്കോട് ജില്ലാ നേതൃത്വം

Published on 04 June, 2012
വി.എസ് ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചത് അറിഞ്ഞില്ലെന്ന് കോഴിക്കോട് ജില്ലാ നേതൃത്വം
കോഴിക്കോട്: വി.എസ്. അച്യുതാനന്ദന്‍ ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചത് അറിഞ്ഞില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. സാധാരണ ഗതിയില്‍ ജില്ലാ സെന്ററിനെ അറിയിക്കേണ്ടതാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. വി.എസ് പോയ ശേഷമാണ് താന്‍ സന്ദര്‍ശന വിവരമറിഞ്ഞതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് പാര്‍ട്ടി ആരെയും വിലക്കിയിട്ടില്ല. അവിടെ പോയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക