Image

ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ക്കെതിരേ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് കോടതി

Published on 04 June, 2012
ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ക്കെതിരേ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് കോടതി
കൊച്ചി: കേരള പോലീസിലെ ക്രമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ക്കെതിരേ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരും എ.എം ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ജോസഫ്.എം പുതുശേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ക്കെതിരേ സ്വീകരിച്ച നടപടി വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് 2008 ല്‍ ഐജി സിബി മാത്യു അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഉന്നത റാങ്കിലുള്ളവരുള്‍പ്പടെ നിരവധി പോലീസുകാര്‍ കുറ്റവാളികളുടെ പട്ടികയില്‍ പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക