Image

വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന്റെ പേരില്‍ ജീവനൊടുക്കിയ സംഭവം: ബാങ്ക് മാനേജര്‍ കീഴടങ്ങി

Published on 04 June, 2012
 വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന്റെ പേരില്‍ ജീവനൊടുക്കിയ സംഭവം: ബാങ്ക് മാനേജര്‍ കീഴടങ്ങി
കോട്ടയം: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന്റെ പേരില്‍ നഴ്‌സിംഗ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ സ്വകാര്യ ബാങ്കിന്റെ ബ്രാഞ്ച് മാനേജര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എച്ച്ഡിഎഫ്‌സി പുളിഞ്ചുവട് ബ്രാഞ്ച് മാനേജരായ ഹരികൃഷ്ണനാണ് കേസ് രജിസ്റ്റര്‍ ചെയ്ത കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രാവിലെ 10.30 ഓടെ കീഴടങ്ങിയത്.

നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേഷനില്‍ കീഴടങ്ങാനായിരുന്നു കോടതിയുടെ നിര്‍ദേശം. തുടര്‍ന്നാണ് ഇയാള്‍ കീഴടങ്ങാനെത്തിയത്. ആത്മഹത്യാ പ്രേരണയ്ക്ക് ഐപിസി 306-ാം വകുപ്പനുസരിച്ചാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. നേരത്തെ ബാങ്കിന്റെ കോട്ടയം ബ്രാഞ്ച് മാനേജരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രില്‍ 30 നാണ് കുടമാളൂര്‍ അമ്പാടി ഗോപികയില്‍ ശ്രുതി (20) വിദ്യാഭ്യാസ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക