Image

ജ്വല്ലറി കവര്‍ച്ചാക്കേസില്‍ തടിയന്റവിട നസീര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

Published on 04 June, 2012
ജ്വല്ലറി കവര്‍ച്ചാക്കേസില്‍ തടിയന്റവിട നസീര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
കൊച്ചി: ജ്വല്ലറി കവര്‍ച്ചാക്കേസില്‍ തടിയന്റവിട നസീറിനെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന നസീറിനെ ചോദ്യം ചെയ്യാനായി വെള്ളിയാഴ്ച വരെയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.

കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കിഴക്കമ്പലത്ത് ഒരു ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേല്‍പിച്ചതാണ് കേസ്. നേരത്തെ കാക്കനാട് ജയിലില്‍ വെച്ച് നസീറിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക