Image

`വിസ്‌മയം' ആദ്യമായി ഡി.സി മെട്രോ പ്രദേശത്ത്‌

ജോയിച്ചന്‍ പുതുക്കുളം Published on 16 July, 2011
`വിസ്‌മയം' ആദ്യമായി ഡി.സി മെട്രോ പ്രദേശത്ത്‌
വാഷിംഗ്‌ടണ്‍: കേരളാ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ (കെ.എ.ജി.ഡബ്ല്യു) എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ `വിസ്‌മയം' ഇന്ദ്രജാല മെഗാഷോയുടെ ടിക്കറ്റ്‌ വിതരണ പരിപാടി 2011 മെയ്‌ മാസത്തില്‍ നടത്തിയ മീരാ ജാസ്‌മിന്‍ നൃത്തപരിപാടിയോടനുബന്ധിച്ച്‌ പ്രശസ്‌ത സിനിമാതാരം ബാല ഉദ്‌ഘാടനം ചെയ്‌തു. പ്രസ്‌തുത പരിപാടിയില്‍ സംബന്ധിച്ചിരുന്ന ആയിരത്തോളം പേര്‍ വിസ്‌മയം പരിപാടിക്ക്‌ വമ്പിച്ച കരഘോഷത്തോടെ ഹൃദ്യമായ പിന്തുണ പ്രകടിപ്പിച്ചു.

ഭാരതീയ ഇന്ദ്രജാല കലയ്‌ക്ക്‌ ആഗോളതലത്തില്‍ പ്രശസ്‌തി നേടിയെടുക്കുവാന്‍ കാരണക്കാരനായ, കേരളത്തിന്റെ അഭിമാനഭാജനമായ സുപ്രസിദ്ധ മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടും സംഘവും, അന്തര്‍ദ്ദേശീയ അവാര്‍ഡ്‌ നേടാന്‍ സഹായിച്ച അത്ഭുതവിദ്യകളടക്കം, മാന്ത്രിക കലയിലെ പുതുപുത്തന്‍ പരിപാടികള്‍, 2011 സെപ്‌റ്റംബര്‍ 5 -ന്‌ ഡി.സി മെട്രോയ്‌ക്കടുത്തുള്ള മേരീലാന്റിലെ ബെല്‍ട്‌സ്‌വില്‍ ഹൈപോയിന്റ്‌ ഹൈസ്‌കൂള്‍ അങ്കണത്തില്‍ വെച്ച്‌ വൈകിട്ട്‌ 5 മണിക്ക്‌ അവതരിപ്പിക്കുന്നതാണ്‌.

അത്യന്തം അപൂര്‍വ്വമായ `വിസ്‌മയം' അത്യത്ഭുതകരമായ ഇന്ദ്രജാല വിസ്‌മയങ്ങള്‍കൊണ്ട്‌ കാഴ്‌ചക്കാരുടെ ഹൃദയം മറക്കാനാകാത്ത അനുഭവ മേഖലകളിലെത്തിക്കുമെന്ന്‌ കെ.എ.ജി.ഡബ്ല്യു സംഘടനാ പ്രതിനിധികളായ രജിവ്‌ ജോസഫും, മനോജ്‌ ശ്രീനിലയവും അഭിപ്രായപ്പെട്ടു. 2011-ലെ മികച്ച പരിപാടികളിലൊന്നായ അമേരിക്കയില്‍ അംഗീകരിക്കപ്പെടുവാന്‍ സാദ്ധ്യതയുള്ള വിസ്‌മയം പരിപാടിയുടെ ടിക്കറ്റുകള്‍ വാങ്ങാന്‍ താത്‌പര്യമുള്ളവര്‍ മനോജ്‌ ശ്രീനിലയം (240 715 2517), manojkagw@hotmail.com, web: www.kagw.com
സ്‌പോണ്‍സര്‍മാര്‍: സിറ്റി ബാങ്ക്‌ (രവി നായര്‍), അമരന്‍ ടെക്‌നോളജീസ്‌ (വിന്‍സണ്‍ പാലത്തിങ്കല്‍), മാറ്റ്‌ട്രസ്‌ ഫെയിം (മനോജ്‌ പട്ടാമ്മടി)
`വിസ്‌മയം' ആദ്യമായി ഡി.സി മെട്രോ പ്രദേശത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക