Image

കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ യുവതിയെ യുവാവ്‌ കുത്തിമുറിവേല്‍പിച്ചു

Published on 04 June, 2012
കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ യുവതിയെ യുവാവ്‌ കുത്തിമുറിവേല്‍പിച്ചു
കൊല്ലം: യുവാവ്‌ കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ യുവതിയെ കുത്തി മുറിവേല്‍പിച്ചു. ഗുരുതരമായി പരിക്കേറ്റ്‌ തെസ്‌നി എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ വര്‍ക്കല പുല്ലാനിക്കോട്‌ സ്വദേശി നൗഫലിനെ പോലീസ്‌ അറസ്റ്റു ചെയ്‌തു. യുവതിയുമായി പ്ലാറ്റ്‌ഫോമില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന ഇയാള്‍ പെട്ടെന്ന്‌ അക്രമാസക്തനാവുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിനുശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ റെയില്‍വെ പോലീസ്‌ പിടികൂടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക