Image

75-ന്റെ നിറവില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി

Published on 04 June, 2012
75-ന്റെ നിറവില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി
ആലപ്പുഴ: ആഘോഷങ്ങള്‍ ഒഴിവാക്കി എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ്‌ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. ലളിതമായ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകരടക്കം ഏറെപ്പേര്‍ പിറന്നാളാഘോഷത്തിന്‌ കൊച്ചിയിലെ വീട്ടില്‍ എത്തി. രാവിലെ ചേര്‍ത്തല പള്ളിപ്പുറം സ്‌കൂളിന്റെ 75ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്‌ഘാടനം. അരൂരില്‍ മറ്റൊരു ചടങ്ങ്‌. നേരെ കൊച്ചിയിലെ വീട്ടിലേയ്‌ക്ക്‌. അവിടെ പൂക്കളും ഖദര്‍ഷാളുകളുമൊക്കെയായി സ്വീകരിക്കാന്‍ പ്രവര്‍ത്തകരും അടുപ്പക്കാരും കാത്തുനിന്നു. മക്കളുടെയും കൊച്ചുമക്കളുടെയും സാന്നിധ്യത്തില്‍ മേഴ്‌സിരവിയുടെ ഓര്‍മചിത്രത്തിനു ചാരെ നിന്ന്‌ അദ്ദേഹം കേക്കുമുറിച്ചു ആഘോഷത്തിന്‌ തുടക്കംകുറിച്ചു.

പള്ളിപ്പുറം സ്‌കൂള്‍ വാര്‍ഷിക പരിപാടിതന്നെയാണ്‌ ജന്മദിനത്തില്‍ ഏറെ സന്തോഷം പകര്‍ന്നതെന്ന്‌ വയലാര്‍ രവി പറഞ്ഞു. തിരക്കുകള്‍ക്കിടയില്‍ 75 വയസായത്‌ അറിഞ്ഞില്ല. തന്നെ ഏറെ സന്തോഷിപ്പിക്കുന്നത്‌ എഐസിസി ജനറല്‍ സെക്രട്ടറിയായതാണെന്നും അദ്ദേഹം പറഞ്ഞു.
75-ന്റെ നിറവില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക