Image

മണിയുടെ പ്രസംഗത്തില്‍ രാഷ്‌ട്രീയമായ തെറ്റുമാത്രം: പിണറായി

Published on 04 June, 2012
മണിയുടെ പ്രസംഗത്തില്‍ രാഷ്‌ട്രീയമായ തെറ്റുമാത്രം: പിണറായി
കൊച്ചി: സിപിഎം ശത്രുക്കളെ കൊലപ്പെടുത്തിയിട്ടുണ്ടെനന എം.എം.മണിയുടെ വിവാദ പ്രസംഗത്തില്‍ രാഷ്‌ട്രീയമായ തെറ്റുമാത്രമേയുള്ളുവെന്ന്‌ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. എന്തു ചെറ്റത്തരവും കാണിക്കാമെന്ന്‌ പോലീസ്‌ കരുതേണ്ട. പാര്‍ട്ടി വിട്ടവരെ സിപിഎം നേരിട്ടത്‌ രാഷ്‌ട്രീയമായാണ്‌. പാര്‍ട്ടി വിട്ടവരെ ഒരു തരത്തിലും സിപിഎം അക്രമിച്ചിട്ടില്ല. അടുത്ത കാലത്ത്‌ പാര്‍ട്ടി വിട്ട അശുക്കളുടെ കാര്യത്തിലും ഇതേ നിലപാടാണ്‌ പാര്‍ട്ടി സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പോലീസ്‌ നടത്തുന്ന അന്വേഷണത്തെക്കുറിച്ച്‌ പാര്‍ട്ടി പരാതി പറഞ്ഞിട്ടില്ല. ചന്ദ്രശേഖരനെ വധിക്കാന്‍ സിപിഎമ്മിന്‌ കല്യാണവീട്ടില്‍ ഗൂഢാലോചന നടത്തേണ്ട കാര്യമില്ലെന്നും പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക