Image

ന്യൂസിലാന്‍ഡില്‍ മാതൃദിനാഘോഷവും പന്തക്കുസ്താതിരുനാളും

Published on 04 June, 2012
ന്യൂസിലാന്‍ഡില്‍ മാതൃദിനാഘോഷവും പന്തക്കുസ്താതിരുനാളും
ന്യൂസിലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ ഓക്‌ലാന്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാതൃദിനം ആഘോഷിച്ചു. മെയ് 13 ന് എപ്‌സം കാത്തലിക് പള്ളിയില്‍ വെച്ചാണ് പരിപാടികള്‍ നടന്നത്. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുെ നേതൃത്വത്തിലുള്ള പരിശുദ്ധ കുര്‍ബാന മനോഹരമായ പ്രദക്ഷിണത്തോടെ ആരംഭിച്ചു. തുടര്‍ന്ന് മാതൃദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ഫാ.ജോയി തോട്ടങ്കര മുഖ്യ കാര്‍മ്മികനായിരുന്നു. ഫാ.ജോയി, ഗ്ലോറിക്ലമന്റ് എന്നിവര്‍ കവിതയാലപിച്ചു. തുടര്‍ന്ന മധുര വിതരണം നടന്നു. 

പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നതിനുള്ള ചടങ്ങ് മെയ് 27 ന് എപ്‌സം കാത്തലിക് പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു. കുര്‍ബാനക്കുശേഷം ഫാ.ജോയിയുടെ നേതൃത്വത്തില്‍ അരിയില്‍ എഴുത്ത് നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഫാ.ജോയിയുമായി ബന്ധപ്പെടണം.(ഫോണ്‍: 6226977207).

വാര്‍ത്ത അയച്ചത്: രാജി ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക