Image

ജയിലില്‍ എല്ലാ പാര്‍ട്ടി നേതാക്കളുടെയും ചിത്രങ്ങള്‍, ഐശ്വര്യറായിയും റീമയും വരെ

Published on 04 June, 2012
ജയിലില്‍ എല്ലാ പാര്‍ട്ടി നേതാക്കളുടെയും ചിത്രങ്ങള്‍, ഐശ്വര്യറായിയും റീമയും വരെ
തിരുവനന്തപുരം: തടവുകാരുടെ രാഷ്ട്രീയ സൃഷ്ടികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം. ഇതാകട്ടെ, രാഷ്ട്രിയ പക്ഷഭേദമില്ലാതെയാണെന്നു വ്യക്തമാക്കുന്നതാണ് ജയില്‍ മേധാവിയുടെ റിപ്പോര്‍ട്ട്.

വിശദമായ പട്ടികയാണ് ഇതിനൊപ്പം ഉള്ളത്. കണ്ണൂര്‍ ജയിലില്‍ സിപിഎം സംസ്ഥാനസമിതിയിലെ എല്ലാവരുടെയും ചിത്രങ്ങളുണ്ട്. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, ലാല്‍ബഹാദുര്‍ ശാസ്ത്രി, എ.പി. അബ്ദുല്ലക്കുട്ടി,   ഐശ്വര്യ റായി, റീമ കല്ലിങ്കല്‍ എന്നിവരുടെ   ചിത്രങ്ങളുമുണ്ട്. കൂടുതലും എകെജി, ഇ.കെ. നായനാര്‍, ചെഗുവേര എന്നിവരുടേതാണ്. അരിവാള്‍ ചുറ്റിക നക്ഷത്രം  പല ബ്ലോക്കുകളിലും പതിച്ചിട്ടുണ്ടെന്നും ജയില്‍ മേധാവി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക