Image

ജയില്‍ അഡൈ്വസറി കമ്മിറ്റി: സിപിഎം നേതാക്കളെ പുറത്താക്കി

Published on 04 June, 2012
ജയില്‍ അഡൈ്വസറി കമ്മിറ്റി: സിപിഎം നേതാക്കളെ പുറത്താക്കി
തിരുവനന്തപുരം: കണ്ണൂര്‍ ജയിലിന്റെ അഡൈ്വസറി കമ്മിറ്റിയില്‍ നിന്നും സിപിഎം നേതാക്കളെ പുറത്താക്കി. സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്‍, മുന്‍ സെക്രട്ടറി പി.ശശി എന്നിവരെയാണ് പുറത്താക്കിയത്. അഡൈ്വസറി കമ്മിറ്റി അംഗങ്ങളെന്ന പദവി ദുരുപയോഗപ്പെടുത്തി രാഷ്ട്രീയത്തടവുകാരെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക