Image

ഗള്‍ഫില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Published on 04 June, 2012
ഗള്‍ഫില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
ഷാര്‍ജ: കണ്ണൂര്‍ സ്വദേശിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ നഹ്ദ പാര്‍ക്കിനടുത്തെ ബഹുനില കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്നാണ് താഴേയ്ക്ക് വീണത്.

ഇന്നു രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ദുബായിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന 25കാരന്‍ കഴിഞ്ഞ രണ്ട് മാസമായി സഹപ്രവര്‍ത്തകനായ മലയാളിയുടെ ഫ്‌ളാറ്റില്‍ താമസിച്ചു വരികയായിരുന്നു. ഫ്‌ളാറ്റുടമ കൂടാതെ മറ്റ് മൂന്നു പേരും ഇവിടെ താമസിച്ചിരുന്നതായി പറയുന്നു. രാവിലെ ഓഫീസില്‍ പോകാന്‍ തയ്യാറാകുന്നതിനിടെയാണ് ജനാലയിലൂടെ താഴേയ്ക്ക് പതിച്ചത്.

അപ്പോള്‍ തന്നെ മരണം സംഭവിച്ചു. കുടുംബ പ്രശ്‌നങ്ങള്‍ കാരണം താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. അവിവാഹിതനാണ്. മൃതദേഹം പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. സഹ താമസക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക