Image

കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണി ഹൈക്കോടതിയെ സമീപിക്കും

Published on 04 June, 2012
കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണി ഹൈക്കോടതിയെ സമീപിക്കും
തൊടുപുഴ: വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ചൊവ്വാഴ്ചയാണ് ഹര്‍ജി നല്‍കുക.

അന്വേഷണവും വിചാരണയും പൂര്‍ത്തിയായ കേസുകളില്‍ വീണ്ടും കേസെടുത്തത് നിയമപരമല്ലെന്നും കൂത്തുപറമ്പിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. 

ഇതിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്നാണ് മണി ഹര്‍ജിയില്‍ ആവശ്യപ്പെടുക. വിവാദ പ്രസംഗത്തിന്റെ പേരിലെടുത്ത കേസില്‍ ബുധനാഴ്ച ഹാജരാവണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം മണിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക