Image

ഇറാക്കില്‍ കാര്‍ ബോംബ് സ്‌ഫോടനം; 20 മരണം

Published on 04 June, 2012
ഇറാക്കില്‍ കാര്‍ ബോംബ് സ്‌ഫോടനം; 20 മരണം
ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചു. 125 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം 10.45 നാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് സൂചനയുണ്ട്. 

ബാഗ്ദാദിലെ ബാബാ അല്‍ മുദാം ജില്ല#ായിലെ ഷയാ കാര്യാലയത്തിനു നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ ഷിയാ കാര്യാലയം പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇറാക്കി പ്രധാനമന്ത്രി നൂറി അല്‍ മാലിക്കി ആക്രമണത്തെ അപലപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക