Image

എംപി ഫണ്ട് വിനിയോഗത്തിനുള്ള മാര്‍ഗരേഖ പരിഷ്‌കരിച്ചു

Published on 04 June, 2012
എംപി ഫണ്ട് വിനിയോഗത്തിനുള്ള മാര്‍ഗരേഖ പരിഷ്‌കരിച്ചു
ന്യൂഡല്‍ഹി: എംപി ഫണ്ട് വിനിയോഗത്തിനുളള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചു. ഫണ്ട് വിനിയോഗം സുഗമമാക്കാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങണമെന്നാണ് മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശം. ഫണ്ടു വിനിയോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ സൂക്ഷിക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു. 

എംപി ഫണ്ടിന്റെ വിനിയോഗവും അതുമായി ബന്ധപ്പെട്ട കണക്കുകളും പദ്ധതികളും സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പാര്‍ലമെന്റ്് അംഗങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാനാണു പുതിയ നിര്‍ദേശം മുന്നോട്ടുവച്ചതെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളില്‍ എത്ര ജീവനക്കാരെ വേണമെന്നതും പ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്നതും സംബന്ധിച്ച കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തിനു തീരുമാനിക്കാം. ഈ ഓഫിസുകളുടെ പ്രവര്‍ത്തനം ജില്ലാ ഭരണകൂടത്തിനു കീഴിലായിരിക്കുമെന്നും മന്ത്രാലയം.

പൊതുജനങ്ങളുമായി എളുപ്പത്തില്‍ സമ്പര്‍ക്കം നടത്തുന്നതിനു ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സഹായകമാകുമെന്നു മന്ത്രാലയം വിശദീകരിച്ചു. ഏതെങ്കിലും ജില്ലകളില്‍ ഒന്നിലധികം എംപിമാരുണെ്ടങ്കില്‍ ഒറ്റ ഓഫിസില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക