Image

ഫ്രഞ്ച് ഓപ്പണ്‍: ഭൂപതി-സാനിയ സഖ്യം സെമിയില്‍

Published on 04 June, 2012
ഫ്രഞ്ച് ഓപ്പണ്‍: ഭൂപതി-സാനിയ സഖ്യം സെമിയില്‍
പാരീസ്: ഇന്ത്യയുടെ മഹേഷ് ഭൂപതി-സാനിയ മിര്‍സ സഖ്യം ഫ്രഞ്ച് ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സ് സെമിയിലെത്തി. രണ്ടാം സീഡുകളായ ചെക്ക്-അമേരിക്കന്‍ ജോഡി വെറ്റ പെഷ്‌ചെ-മൈക് ബ്രയാന്‍ സഖ്യത്തെയാണ് ഏഴാം സീഡുകളായ ഇന്ത്യന്‍ സഖ്യം നേരിട്ടുള്ള സെറ്റുകളില്‍(6-2, 6-3)അട്ടിമറിച്ചത്. 

രണ്ടാം തവണയാണ് ഭൂപതി-സാനിയ സഖ്യം ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്നത്. 2010ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഭൂപതി-സാനിയ സഖ്യം ജേതാക്കളായിരുന്നു. ടൂര്‍ണമെന്റിലെ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ ലിയാണ്ടര്‍ പേസ് റഷ്യയുടെ എലേന വെസ്‌നീന സഖ്യം ക്വാര്‍ട്ടറില്‍ ടോപ് സീഡുകളായ ലൈസല്‍ ഹ്യൂബര്‍-മാക്‌സ് മിര്‍ണി സഖ്യത്തെ നേരിടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക