Image

ഡോ. ഫിലിപ്പ് ജോസഫ് കടുതോടി ഐജെഐആര്‍എസ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം

Published on 04 June, 2012
ഡോ. ഫിലിപ്പ് ജോസഫ് കടുതോടി ഐജെഐആര്‍എസ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം
കോലാലംപൂര്‍: മലേഷ്യയിലെ ഏഷ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസ് പ്രസിദ്ധീകരിക്കുന്ന ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഇന്‍ഡിപെന്റന്റ് റിസര്‍ച്ച് സ്റ്റഡീസ് ന്റെ(IJIRS) എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക് ഡോ. ഫിലിപ്പ് ജോസഫ് കടുതോടിയെ നോമിനേറ്റ് ചെയ്തു. 

2011ല്‍ കോലാലംപൂരില്‍ നടത്തിയ  ഇദ്ദേഹം അവതരിപ്പിച്ച ‘A Gandhian Model of Educational Leadership’  എന്ന വിഷയാവതരണത്തിന് ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള Asia Pacific Award  ലഭിച്ചിരുന്നു. എഡ്യൂക്കേഷണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ലീഡര്‍ഷിപ്പില്‍ രണ്ടു പുസ്തകങ്ങള്‍ ഡോ. ഫിലിപ്പ് കടുതോടി ജര്‍മ്മനിയിലും റഷ്യയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി ലേഖനങ്ങളും ഇന്റര്‍നാഷണല്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Papua New Guineaയിലെ യൂണിവേഴ്‌സിറ്റി ഓഫ് യില്‍ എഡ്യൂക്കേഷണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ലീഡര്‍ഷിപ്പില്‍ സീനിയര്‍ ഫാക്കല്‍ട്ടി മെംബര്‍ ആയി ജോലി ചെയ്യുന്ന ഡോ. ഫിലിപ്പ് ജോസഫ് കടുതോടി മദ്രാസ് യൂണിവേഴ്‌സിറ്റിയിലും മലേഷ്യയിലെ  Sultan Indirs University  യിലും പിഎച്ച്ഡിയുടെ ഓവര്‍സീസ് എക്ലാമിനേഷന്‍സ് ബോര്‍ഡ് മെംബര്‍ ആണ്. ന്യൂസിലാന്‍ഡ് പൗരത്വമുള്ള ഇദ്ദേഹം കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ കടുതോടി കുടുംബാംഗമാണ

ഡോ. ഫിലിപ്പ് ജോസഫ് കടുതോടി ഐജെഐആര്‍എസ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക