Image

15-ാമത് ഫൊക്കാന കണ്‍വന്‍ഷനു തിരശ്ശീല ഉയരുമ്പോള്‍

മണ്ണിക്കരോട്ട് Published on 03 June, 2012
15-ാമത് ഫൊക്കാന കണ്‍വന്‍ഷനു തിരശ്ശീല ഉയരുമ്പോള്‍
ജൂണ്‍ 30-മുതല്‍ ജൂലൈ 3 വരെ ഹ്യൂസ്റ്റനിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സജ്ജമാക്കുന്ന അനന്തപുരിയില്‍ അരങ്ങേറുന്ന 15-ാമത് ഫൊക്കാന കണ്‍വന്‍ഷനു തിരശ്ശീല ഉയരുമ്പോള്‍; അമേരിക്കയില്‍ മലയാളത്തനിമയിലൂടെ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഒരു മായാപ്രപഞ്ചം ഉദിക്കുകയായി. മൂപ്പതാം വയസ്സിലേക്കു കടന്നിരി ക്കുന്ന ഫൊക്കാന കണ്‍വന്‍ഷന് പുതിയ പന്ഥാവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികള്‍.
പാടിപ്പതിഞ്ഞ പാട്ടുകളും പരിപാടികളും മാറ്റിവച്ച് കണ്ണഞ്ചിപ്പിക്കുന്ന, കരള്‍ പിടയുന്ന, സ്രവണസുന്ദരമായ, മനസ്സുതുറക്കുന്ന ഒരുപിടി പരിപാടികള്‍ പടിപ്പുരവരെ എത്തിക്കഴിഞ്ഞു. ഇനിയും വേദിയില്‍ നിറഞ്ഞാടാന്‍ അവസരം കാത്തിരിക്കുകയാണ്. അതുപോലെ റജിസ്‌ട്രേഷനില്‍ ഫൊക്കാനയുടെ പിന്നിട്ട നാളുകളെ പിന്തള്ളി ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏറ്റവും കൂടിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അമേരിക്കയിലെ ജനസംഖ്യയില്‍ നാലമത്തെതും ഏറ്റവും കൂടുതല്‍ മലയാളികളുള്ള മൂന്നാമത്തെ പട്ടണവുമായ ഹ്യൂസ്റ്റനില്‍ ആദ്യമായി ഫൊക്കാന കണ്‍വന്‍ഷന്‍ അരങ്ങേറുന്നതിന്റെ സന്തോഷത്തിലാണ് അവിടു ത്തെ മലയാളികള്‍. അമേരിക്കയില്‍ അങ്ങോളമിങ്ങോളം ചിന്നിചിതറിക്കിടക്കുന്ന മലയാളികളെ ഒരു കേന്ദ്രസംഘട നയുടെ നേതൃത്വത്തില്‍ ഒരുമിപ്പിക്കാം എന്ന ആശയം ഫൊക്കാനയ്ക്ക് രൂപംകൊടുത്തു. അത് വളര്‍ന്ന് ഇന്ന് മുപ്പതാം വയസ്സിലേക്കു കടക്കുകയാണ്. ഈ കലയളവില്‍ ഹ്യൂസ്റ്റനില്‍ അരങ്ങേറാന്‍പോകുന്ന പതിനഞ്ചാമത് കണ്‍വന്‍ഷന്‍ എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ പ്രധാന്യവും അതിലൂടെ രൂപപ്പെടുന്ന പ്രബോധ നവും ഉള്‍ക്കൊണ്ടാണ് ഭാരവാഹികള്‍ ഈ പതിന്ഞ്ചാം കണ്‍വന്‍ഷന്‍ സജ്ജമാക്കിയിരിക്കുന്നത്.
കണ്‍വന്‍ഷന്‍ വേദിയ്ക്ക്, നമ്മുടെ തലസ്ഥാന നഗരത്തിന്റെ സ്മരണകളുണര്‍ത്തുന്ന ‘അനന്തപുരി’ എന്നു പേരു നല്‍കിയതുതന്നെ തികച്ചും ഉചിതമായി. അവിടെ കേരളത്തിന്റെ പ്രൗഡിയും പ്രാധാന്യവും വിളിച്ചോതുന്ന പരിപാടികളാണ് അരങ്ങേറാന്‍ പോകുന്നത്. ജൂണ്‍ മുപ്പതിനു നടക്കുന്ന ഉദ്ഘാടനത്തിന് തിരശീല ഉയരുമ്പോള്‍ അനന്തപുരിയുടെ അന്തസും, സാംസ്‌ക്കാരിക കേരളത്തിന്റെ പുനരാവിഷ്‌ക്കാരവും കലകളുടെ നിറക്കൂട്ടില്‍ ചാലിച്ച് രംഗത്തു ദിര്‍ശ്യമാകും. സിനിമയിലും സീരിയലിലും നൃത്തവേദികളിലും പ്രാവീണ്യം നേടിയിട്ടുള്ള കലാരത്‌നങ്ങളെ അണിനിരത്തിക്കൊണ്ട് അവതരിപ്പിക്കുന്ന മായപ്രപഞ്ചം. അവിടെനിന്നങ്ങോട്ട് നാലുദിവസം നീണ്ട, ആരേയും അവിസ്മരണീയരാക്കുന്ന കലാലോകം. അവിടെ മനസ്സിന് ആനന്ദം പകരുന്ന പരിപാടികള്‍കൊണ്ടു മാത്രം ഒതുങ്ങുന്നില്ല. ചിരിക്കൊപ്പം ചിന്തിക്കാനും വേണ്ടതിലധികം വിഭവങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
ചിരിയുടെ പൂത്തിരികളുമായി കൈരളി ചാനലില്‍ ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ച ‘കോമഡിയും മിമിക്‌സും പിന്നെ ഞാനും’ പരിപാടി ഇവിടെ ‘കോമഡി ടാക്കീസ്’ എന്ന പേരില്‍ അവതരിപ്പിക്കും കോമഡി രാജാവ് കെ.എസ് പ്രസാദ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍തന്നെയായിരിക്കും ഈ പരിപാടി അവതരിപ്പിക്കുന്നത്. കോമഡി യോടൊപ്പം സിനിമ-സീരിയല്‍ രംഗത്തെ പ്രസിദ്ധ അഭിനേത്രികളുടെ കണ്ണഞ്ചിപ്പിക്കുന്ന നൃത്തപരിപാടികളും ശ്രവണസുന്ദരമായ സംഗീതവും ഈ പരിപാടിയുടെ ഭാഗമായിരിക്കും. ഒരു ഡസനിലേറെ കലാകാര്‍ അണിനിരക്കുന്ന കോമഡി ടാക്കീസ്.
മറ്റൊന്നാണ് ‘ലജ്ജാവതിയിയെ’ എന്ന ഒറ്റ ഗാനത്തിലൂടെ കേരളത്തെ മുഴുവന്‍ കോരിത്തരിപ്പിച്ച ജാസി ഗിപ്റ്റും, ‘കോമഡി കിംഗ്’ എന്ന് അപരനാമത്തില്‍ അറിയുന്ന കോട്ടയം നസീറും സംഘവും ചേര്‍ന്നൊരുക്കുന്ന കലാവിരുന്ന്. ഈ സംഘത്തില്‍ സിനിമ ലോകത്തെ വികാരമായി മാറിയിരിക്കുന്ന റോമ, സംസ്ഥാന പുര്‌സ്‌ക്കാരം നേടിയ പ്രശസ്ത പിന്നണി ഗായിക രാജ ലക്ഷ്മി, പ്രശസ്ത പിന്നണി ഗായകന്‍ രമേശ് ബാബു, മറ്റ് ഗായകരും നര്‍ത്തകികളും മിമിക്‌സ് കലാകാരും അണിനിരക്കുന്നു. പരിപാടിയുടെ ആദ്യദിവസം ഹ്യൂസ്റ്റനിലെ നൃത്തസ്‌ക്കൂളുകളെ ഉള്‍പ്പെടുത്തി പരിപാടി അവതരിപ്പിക്കുന്നതാണ്. പ്രത്യേകം തിരഞ്ഞെടുത്ത ഇനങ്ങളായിരിക്കും അവതരിപ്പിക്കുന്നത്.
ലോകപ്രശസ്ത മാജിക് രാജാവ് പ്രൊഫ. ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിക്കുന്ന മാജിക് ഷോ, യുവജനങ്ങള്‍ക്കുവേണ്ടി ടാലന്റ് കോംപടീഷന്‍, ഡി.ജെ., മിസ് ഫൊക്കാന, മിസ്റ്റര്‍ ഫൊക്കാന, പ്രത്യേകം ബാന്ങ്ക്വറ്റ്, മറ്റിനങ്ങള്‍ അങ്ങനെ യുവജനങ്ങളെ മുഖ്യധാരിയിലേക്കു നയിക്കുക എന്ന ഉദ്ദ്യേശത്തോടെ അവരുടെ ആവശ്യവും ആഗ്രഹവും മനസ്സിലാക്കി പ്രത്യേക പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതൊന്നുമല്ലാതെ സ്റ്റാര്‍ ഓഫ് ദി അമേരിക്കന്‍ റിയാല്‍ടി ഷോ ഷരന്‍ മത്തായി പരിപാടി അവസതരിപ്പിക്കുമെന്നുള്ളതാണ് യുവജന ങ്ങള്‍ക്കുവേണ്ടിയുള്ള മറ്റൊരു പ്രത്യേകത. യുവജനങ്ങള്‍ക്കായി ബാസ്‌ക്കറ്റ് ബോള്‍ മത്സരങ്ങളും ഏര്‍പ്പെടുത്തി യിട്ടുണ്ട്.
ഇത്തരം പരിപാടികള്‍ക്കു പുറമെ ഫൊക്കാന കണ്‍വന്‍ഷനുകളില്‍ എക്കാലവും പതിവുള്ള സെമിനാറു കളായ മെഡിക്കല്‍, ബിസ്‌നസ്, പൊളിറ്റിക്കല്‍, റിലിജിയസ്, സാഹിത്യ സമ്മേളനം, ചിരിയരങ്ങ്, നഗരസംഗമം, ഗ്രാമസംഗമം അങ്ങനെ പരിപാടികളുടെ കലവറയായിയിരിക്കും ഈ കണ്‍വന്‍ഷന്‍. കൂടാതെ ഗംഭീരമായി തയ്യാര്‍ ചെയ്തിരിക്കുന്ന ബാന്ങ്ക്വറ്റ് പരിപാടി എന്നുവേണ്ട നാലുദിവസം പൂര്‍ണ്ണമായും ചിരിക്കാനും ചിന്തിക്കാനും ആഘോഷിക്കാനും ലഭിക്കുന്ന ഏക അവസരം. സ്റ്റാര്‍ ഹോട്ടലില്‍ നാലുദിവസത്തെ താമസവും ഉച്ചഭക്ഷണവും രാത്രിഭക്ഷണവും എല്ലാം ചേര്‍ത്ത് കഴിഞ്ഞ ഒരു ഫൊക്കാന കണ്‍വന്‍ഷനിലും ഉണ്ടാകാത്തതു പോലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്രാവശ്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതുകൊണ്ട് ഈ കണ്‍വന്‍ഷനില്‍ പങ്കുചേരുക ആസ്വദിക്കുക, ആനന്ദിക്കുക, സന്തോഷിക്കുക.
Register Online: Fokanaonline.com.
15-ാമത് ഫൊക്കാന കണ്‍വന്‍ഷനു തിരശ്ശീല ഉയരുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക