Image

പ്രവാസി മലയാളി പ്രതിഭകളെ ഫോമ ആദരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2012
പ്രവാസി മലയാളി പ്രതിഭകളെ ഫോമ ആദരിക്കുന്നു
ന്യൂയോര്‍ക്ക്‌: പ്രശസ്‌ത ആഢംബര കപ്പലായ കാര്‍ണിവല്‍ ഗ്ലോറിയില്‍ വെച്ച്‌ നടക്കുന്ന ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി പ്രതിഭകള്‍ക്ക്‌ ഫോമ അവാര്‍ഡ്‌ നല്‍കുന്നു.

ജന്മ നാടിന്റെ പ്രശസ്‌തി അമേരിക്കന്‍ ഐക്യനാടുകളിലും ലോകമെമ്പാടും ഉയര്‍ത്തിപ്പിടിച്ച മഹദ്‌ വ്യക്തികളെ ഫോമ അവാര്‍ഡ്‌ നല്‍കി ആദരിക്കുമ്പോള്‍, മേല്‍നോട്ടത്തിനായി പ്രശസ്‌തരായ അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടുന്ന അവാര്‍ഡ്‌ കമ്മിറ്റിയെ ഫോമയുടെ ദേശീയ നേതൃത്വം നിയോഗിച്ചിട്ടുണ്ടെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോണ്‍ ഊരാളിലും ജനറല്‍ സെക്രട്ടറി ബിനോയി തോമസും അറിയിച്ചു.

ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും സാമൂഹിക-ജീവകാരുണ്യ സംഘടനാ പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യവുമായ ജോണ്‍ സി. വര്‍ഗീസ്‌ (സലീം) ആണ്‌ ഈ അവാര്‍ഡ്‌ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍. കേരളാ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണിന്റെ മുന്‍ പ്രസിഡന്റും, `അമരം' ടെക്‌നോളജി കോര്‍പ്പറേഷന്റെ സി.ഇ.ഒയുമായ വിന്‍സണ്‍ പാലത്തിങ്കല്‍, ഫോമാ അഡൈ്വസറി കൗണ്‍സിലിന്റെ സെക്രട്ടറി ഈശോ സാം ഉമ്മന്‍, കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ മുന്‍ പ്രസിഡന്റും, സീറോ മലബാര്‍ കാത്തിലിക്‌ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റുമായ സേവി മാത്യു എന്നിവരാണ്‌ അവാര്‍ഡ്‌ കമ്മിറ്റിയംഗങ്ങള്‍.

സാമൂഹിക-സംഘടനാ-ആതുരസേവന-ജീവകാരുണ്യ മണ്‌ഡലങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവരുടെ പേരുകള്‍ അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണായ ജോണ്‍ സി വര്‍ഗീസിനെ (914 643 3700) അറിയിക്കണമെന്ന്‌ അവാര്‍ഡ്‌ കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.
പ്രവാസി മലയാളി പ്രതിഭകളെ ഫോമ ആദരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക