Image

അടുത്തമാസം മുതല്‍ വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധന

Published on 04 June, 2012
അടുത്തമാസം മുതല്‍ വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധന
തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനയെ തുടര്‍ന്ന്‌ നടുവൊടിഞ്ഞ ജനങ്ങള്‍ക്കുമേല്‍ വൈദ്യുതി ബോര്‍ഡിന്റെ ഇരുട്ടടി കൂടി. വര്‍ധന ജൂലൈ ഒന്നിനു നിലവില്‍ വന്നേക്കും. ഇതു സംബന്ധിച്ച റഗുലേറ്ററി കമ്മിഷന്റെ ഉത്തരവ്‌ ഈ മാസം അവസാനം ഉണ്ടാകും. നിലവിലുള്ള നിരക്കില്‍ 25% മുതല്‍ 30% വരെ വര്‍ധന വരാനാണു സാധ്യത. 40% മുതല്‍ 50% വരെ വര്‍ധനയാണു ബോര്‍ഡ്‌ ആവശ്യപ്പെട്ടത്‌. എല്ലാ ഉപയോക്‌താക്കളില്‍നിന്നുമായി 1546.4 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുന്ന വിധത്തില്‍ നിരക്കു കൂട്ടണമെന്നാണു ബോര്‍ഡിന്റെ ആവശ്യം. 2002നു ശേഷം ആദ്യമായാണു വൈദ്യുതി ബോര്‍ഡ്‌ വന്‍തോതില്‍ നിരക്കു വര്‍ധിപ്പിക്കാന്‍ പോകുന്നത്‌.

ഇതു സംബന്ധിച്ചു റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ ഹിയറിങ്‌ നടത്തി. ബോര്‍ഡിന്റെ ചെലവിന്‌ ആനുപാതികമായി എല്ലാവര്‍ഷവും നിരക്കു നിശ്‌ചയിക്കണമെന്നും വൈദ്യുതി ഉപയോഗിക്കുന്ന സമയത്തിനനുസരിച്ചു നിരക്ക്‌ ഈടാക്കാന്‍ സാധിക്കുന്ന പ്രത്യേക മീറ്റര്‍(ടിഒഡി) എല്ലാ ഉപയോക്‌താക്കള്‍ക്കും സ്‌ഥാപിക്കണമെന്നും വൈദ്യുതി ബോര്‍ഡ്‌ ഫിനാന്‍സ്‌ മെംബര്‍ ഹിയറിങ്ങില്‍ ആവശ്യപ്പെട്ടു.

യൂണിറ്റിന്‌ 20 പൈസ ഇന്ധന സര്‍ചാര്‍ജ്‌ ഈടാക്കുന്നത്‌ അടുത്ത ഡിസംബര്‍ 31 വരെ തുടരാന്‍ വൈദ്യുതി ബോര്‍ഡിനു റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക