Image

സദ്യവട്ടങ്ങളുടെ തമ്പുരാന്‌ അന്ത്യാഞ്‌ജലി

Published on 04 June, 2012
സദ്യവട്ടങ്ങളുടെ തമ്പുരാന്‌ അന്ത്യാഞ്‌ജലി
തൃശൂര്‍: ഇന്നലെ അന്തരിച്ച പാചക വിദഗ്‌ധന്‍ അമ്പിസ്വാമിക്ക്‌ അന്ത്യാഞ്‌ജലി. 77 വയസായിരുന്ന അമ്പി സ്വാമിയാണ്‌ സദ്യകള്‍ക്കും സ്‌കൂള്‍ കലോത്സവങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത്‌. എറണാകുളത്തെ വീട്ടില്‍ ഇന്നലത്തെ സദ്യവട്ടങ്ങള്‍ക്ക്‌ ഒരുക്കങ്ങള്‍ നടത്തിയശേഷം കിടന്നപ്പോഴാണു ഞായറാഴ്‌ച രാത്രി 11.45ഓടെ നെഞ്ചുവേദനയുണ്‌ടായത്‌. ഉടന്‍ തന്നെ വെസ്റ്റ്‌ ഫോര്‍ട്ട്‌ ഹൈടെക്‌ ആശുപത്രിയിലേക്കു കൊണ്‌ടുപോയെങ്കിലും മരണം സംഭവിച്ചു.

സംസ്‌കാരം ഇന്നലെ വൈകിട്ട്‌ ബ്രാഹ്മണ സമൂഹം ശ്‌മശാനത്തില്‍ നടത്തി. ഭാര്യ: നാരായണി അമ്മാള്‍. മക്കള്‍: സംഗമേശ്വരന്‍(ചെന്നൈ), ശേഷാദ്രി(സുരേഷ്‌ അമ്പിസ്വാമി), ഹരിഹരന്‍, രാജ്‌കുമാര്‍(പ്രകാശ്‌), അനില്‍, സുനില്‍, വേണുഗോപാല്‍, പാര്‍വതി, അമ്പിളി. മരുമക്കള്‍: ഭവാനി(ഇന്ത്യന്‍ ബാങ്ക,്‌ ചെന്നൈ), ലക്ഷ്‌മി, അംബിക, ഉഷ, പ്രിയ, ഗണേഷ്‌(ഷാര്‍ജ), കൃഷ്‌ണമൂര്‍ത്തി(ധനലക്ഷ്‌മി ബാങ്ക്‌).
സദ്യവട്ടങ്ങളുടെ തമ്പുരാന്‌ അന്ത്യാഞ്‌ജലി
Join WhatsApp News
vincent emmanuel 2013-10-06 09:07:17
air has spilled tears of so many malayalees and indians for so many years. This company has to go.... fire all the officials.. sell this thing.. auction the maharaja. vincent emmanuel
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക