Image

വല്ലാര്‍പാടം കണ്െടയ്നര്‍ ടെര്‍മിനലിന് വീണ്ടും ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുകള്‍

Published on 04 June, 2012
വല്ലാര്‍പാടം കണ്െടയ്നര്‍ ടെര്‍മിനലിന് വീണ്ടും ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുകള്‍
കൊച്ചി: വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്െടയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ ഓപ്പറേറ്റര്‍മാരായ ഇന്ത്യ ഗേറ്റ്വേ ടെര്‍മിനലിന് ഗുണമേന്മ, പരിസ്ഥിതി സംരക്ഷണം, തൊഴില്‍പരമായ ആരോഗ്യം, സുരക്ഷ എന്നിവയില്‍ ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുകള്‍ ലഭിച്ചു. ഐ എസ് ഒ 9001:2008, ഐ എസ് ഒ 14001: 2004, ഒഎച്ച്എസ്എഎസ് 18001: 2007 എന്നിവയ്ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇതിന് നിയോഗിക്കപ്പെട്ട ഏജന്‍സിയായ ഡെറ്റ് നോര്‍സ്കെ വെരിറ്റാസ് ബി വി നെതര്‍ലന്റ്സിന്റെ ലീഡ് ഓഡിറ്റര്‍ ജെറ്റ്സി തോമസില്‍നിന്ന്് ഡിപി വേള്‍ഡ് കൊച്ചിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ.കൃഷ്ണദാസ് ഏറ്റുവാങ്ങി. ചടങ്ങില്‍ ഐജിടിപിഎല്‍ ഡയറക്ടര്‍ ബോര്‍ഡംഗം പി.നാരായണന്‍ സന്നിഹിതനായിരുന്നു. സപ്ളൈ ചെയിന്‍ സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റത്തിനുള്ള ഐഎസ്ഒ 28000:2007, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റത്തിനുള്ള ഐഎസ്ഒ 27001:2005 എന്നീ സര്‍ട്ടിഫിക്കേഷനുകള്‍ നേരത്തെതന്നെ ടെര്‍മിനലിന് ലഭിച്ചിരുന്നുവെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കണ്െടയ്നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തിലെ നാഴികക്കല്ലാണിതെന്ന് ഡിപി വേള്‍ഡിന്റെ ഉപഭൂഖണ്ഡ മേഖലയിലെ സീനിയര്‍ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അനില്‍ സിംഗ് ചൂണ്ടിക്കാട്ടി. ഏറ്റവും മുന്തിയ നിലവാരത്തോടെ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനുള്ള കഴിവ് ടെര്‍മിനലിനുണ്െടന്നാണ് ഇത് കാണിക്കുന്നത്. കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്ക് വ്യാപരിക്കാന്‍ ഈ സര്‍ട്ടിഫിക്കേഷന്‍ പ്രചോദനമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതിയോടും തൊഴില്‍പരമായ ആരോഗ്യരക്ഷയോടും സുരക്ഷയോടും നമുക്കുള്ള നിരന്തര പ്രതിബദ്ധതയാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് കെ.കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ടെര്‍മിനലിന്റെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും ഉപഭൂഖണ്ഡത്തിലെ സുപ്രധാന പോര്‍ട്ടുകളിലൊന്നായി വളരാന്‍ വേണ്ട നിരന്തര ശ്രമങ്ങള്‍ക്കുമുള്ള അംഗീകാരമാണിത്. ഒറ്റ ഓപ്പറേറ്ററുള്ള ഏറ്റവും വലിയ കണ്െടയ്നര്‍ ടെര്‍മിനലാണ് വല്ലാര്‍പാടത്തേത്. പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ടെര്‍മിനലുമാണിത്. മണിക്കൂറില്‍ ഒരു ക്രെയിനില്‍ 30 മൂവുകളുടെ ക്ഷമതയുള്ള ടെര്‍മിനലിനെ ഏറ്റവും മികച്ച അന്താരാഷ്ട്ര പോര്‍ട്ടുകളുമായി താരതമ്യം ചെയ്യാന്‍ കഴിയും. കൊളംബോ, സിംഗപ്പൂര്‍ പോലെയുള്ള ഈ മേഖലയിലെ മറ്റു ട്രാന്‍സ്ഷിപ്പ്മെന്റ് പോര്‍ട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വല്ലാര്‍പാടത്തെ നിരക്കുകള്‍ വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാംഗളൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, സേലം പോലെയുള്ള ദക്ഷിണേന്ത്യന്‍ വിപണികളുമായി റയില്‍, റോഡ്, സമുദ്ര മാര്‍ഗങ്ങള്‍ എളുപ്പം ബന്ധിപ്പിക്കാന്‍ ഇവിടെ സൌകര്യമുണ്ട്. തൂത്തുക്കുടി, മംഗലാപുരം പോലുള്ള ദക്ഷിണേന്ത്യന്‍ പോര്‍ട്ടുകളുമായും അനായാസം ബന്ധപ്പെടുത്താന്‍ കഴിയും. കേരളത്തിന്റെ ഉള്‍നാടന്‍ ഗതാഗത സംവിധാനം ഉപയോഗിച്ചുകൊണ്ടുള്ള ബാര്‍ജിംഗ് പ്രവര്‍ത്തനങ്ങള്‍ ടെര്‍മിനലിന് സുരക്ഷിതവും പരിസ്ഥിതി സൌഹൃദവുമായ കണക്ഷനുകളും ലഭ്യമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക