Image

അസം മാധ്യമപ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു

Published on 04 June, 2012
അസം മാധ്യമപ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കാനെത്തിയ അസം മാധ്യമ പ്രവര്‍ത്തകര്‍ അസം ഇന്‍ഫര്‍മേഷന്‍-പബ്ളിക്ക് റിലേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ബ്രഹ്മയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പിആര്‍ഡി മന്ത്രി കെ.സി ജോസഫിനെയും അവരവരുടെ ചേംബറുകളിലെത്തി സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് 12നായിരുന്നു സന്ദര്‍ശനം. 20 മിനുറ്റോളം സംഘവുമായി മന്ത്രി ആശയവിമിനയം നടത്തി.മുഖ്യമന്ത്രിയുടെ ഓഫീസും സംവിധാനങ്ങളും ലൈവ് ടെലകാസ്റ് ചെയ്യുന്ന സംവിധാനങ്ങളെ അത്ഭുതത്തോടെ നോക്കി നിന്ന അസം മാധ്യമ പ്രവര്‍ത്തകര്‍ സുതാര്യമായ പ്രവര്‍ത്തനം വഴി ജനങ്ങളിലേക്ക് കൂടുതലിറങ്ങാന്‍ മുഖ്യമന്ത്രിക്ക് കഴിയട്ടെയെന്നും ആശംസിച്ചു. തുടര്‍ന്ന് ആസം സ്വദേശികളുടെ പരമ്പരാഗത വസ്ത്രമായ കര്‍ബി മുഖ്യമന്ത്രിയെയും പിആര്‍ഡി വകുപ്പു സെക്രട്ടറി ടി.ജെ.മാത്യു, പിആര്‍ഡി ഡയറക്ടര്‍ എ.ഫിറോസ് എന്നിവരെ അണിയിച്ച സംഘം പിആര്‍ഡി സ്നേഹസമ്മാനമായി നല്‍കിയ കരകൌശല വസ്തു സ്വീകരിച്ചുകൊണ്ട് സന്തോഷത്തോടെ മടങ്ങി. തുടര്‍ന്ന് പിആര്‍ഡി മന്ത്രി കെ.സി.ജോസഫിനെ അദ്ദേഹത്തിന്റെ ചേംബറില്‍ സന്ദര്‍ശിച്ച സംഘം ഇരു സംസ്ഥാനങ്ങളിലെയും പിആര്‍ഡി-മാധ്യമ പ്രവര്‍ത്തനങ്ങളെ പറ്റി മന്ത്രിയുമായി ആശയവിനിമയം നടത്തി. സംഘം പിആര്‍ ചേംബറും പബ്ളിക്ക് റിലേഷന്‍സ് വകുപ്പു ഡയറക്ടറുേം സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്.കേരള സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍-പബ്ളിക്ക് റിലേഷന്‍ മീഡിയാ റിലേഷന്‍സ് വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍.അജിത്കുമാര്‍, പ്രസ് റിലീസ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മോഹനന്‍ തുടങ്ങിയവര്‍ അസം മാധ്യമ പ്രവര്‍ത്തകരെ അനുഗമിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക