Image

നെയ്യാറ്റിന്‍കരയില്‍ വിജയസാധ്യത:പി.കെ.ഗുരുദാസന്‍

Published on 04 June, 2012
നെയ്യാറ്റിന്‍കരയില്‍ വിജയസാധ്യത:പി.കെ.ഗുരുദാസന്‍
കൊല്ലം: നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫിന് നല്ല വിജയസാധ്യതയാണുള്ളതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയഗം പി.കെ.ഗുരുദാസന്‍ എംഎല്‍എ പറഞ്ഞു. അവിടെ രണ്ടുദിവസം മാത്രമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയിള്ളൂ. പ്രത്യേകിച്ച് ചുമതലകള്‍ ഒന്നുമില്ലായിരുന്നു. ഈ അനുഭവം വച്ചുകൊണ്ട് നല്ല വിജയസാധ്യതയാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. റസ്റ്ഹൌസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗുരുദാസന്‍. തെരഞ്ഞെടുപ്പ് ദിവസം തന്നെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചത് ശരിയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് ഗുരുദാസന്‍ ഒഴിഞ്ഞുമാറി. രാഷ്ട്രീയ കാര്യങ്ങള്‍ മറ്റൊരു ദിവസം സംസാരിക്കാമെന്നും ഇപ്പോള്‍ കൊല്ലം മണ്ഡലത്തിന്റെ വികസന പ്രവര്‍ഡത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക